പട്ടാമ്പി: യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് പട്ടാമ്പിയിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) മിന്നൽ പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ മനിറുൾ ഇസ്‌ലാമിനെ (54) എൻ.ഐ.എ. സംഘം കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് പട്ടാമ്പി വിളയൂർ എടപ്പലത്തുള്ള കോഴിഫാമിൽ എൻ.ഐ.എ. സംഘം പരിശോധന നടത്തിയത്. ഈ കോഴിഫാമിലെ ജീവനക്കാരനായിരുന്നു മനിറുൾ ഇസ്‌ലാം. ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത സംഘം പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പട്ടാമ്പി കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണങ്ങൾക്കും തുടർനടപടികൾക്കുമായി ഇയാളെ എൻ.ഐ.എ. സംഘം കൊണ്ടുപോയി.







