മകളെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.ബീഹാര്‍ സ്വദേശിയായ 52 വയസുള്ള മുഹമ്മദ് സാദിഖ് നെയാണ് പോന്നാനി പോക്സോ കോടതി ശിക്ഷിച്ചത്.ബീഹാറിയായ ആദ്യ ഭാര്യയിലെ ഇരട്ട പെൺകുട്ടികളിൽ ഒരാളെ 2016ല്‍ പെരുമ്പടപ്പിലെ താമസ സ്ഥലത്ത് വെച്ച് പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ആയുധം ഉപയോഗിച്ച് മുറിവേല്പിച്ചും പുറത്തു പറഞ്ഞാൽ ഉറ്റവരെ ഉൾപ്പടെ കൊന്നു കളയും എന്നും പറഞ്ഞു ഭീഷണി പെടുത്തിയും ആയിരുന്നു പ്രതി മകളെ ലൈംഗിക മായി പീഡിപ്പിച്ചത്.
പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പാലക്കാട് കൊണ്ട് പോയി ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബീഹാർ സ്വദേശി മുഹമ്മദ് സാദിക് പിടിയിലായത്.ഗര്‍ഭം അലസിപ്പിക്കുന്നതിന് നാട്ടു വൈദ്യം ചെയ്തതോടെ ഒറ്റമൂലി കഴിച്ച് അമിത രക്ത സ്രാവം ഉണ്ടായ പെണ്‍കുട്ടിയെ പിതാവും രണ്ടാനമ്മയും പിതാവും ചേര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചിരുന്നു. ഇവിടെ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടർ ആണ് പോലീസിനെ വിവരം അറിയിച്ചത്.പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പിതാവിന്റെ ബീഹാറിൽ ഉള്ള ജേഷ്ഠന്റെ മകനാണ് പ്രതി എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും മൊഴി മാറ്റിക്കാനും പ്രതി പല തവണ ശ്രമിച്ചിരുന്നു.പല തവണ പോലീസ് ബീഹാറിലും മറ്റും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവ് സ്ഥലത്ത് നിന്ന് മുങ്ങിയത്.
പല തവണ അന്വേഷണം നിലച്ച കേസില്‍ പെരുമ്പടപ്പ് ഇൻസ്‌പെക്ടർ പി എം വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സ്വന്തം പിതാവ് തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് എന്ന് കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി നേപ്പാൾ അതിർത്തിയായ സീത മർഹിയിൽ നിന്നും വീണ്ടും വിവാഹം കഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.നിരവധി കോൾ ഡീറ്റൈൽസുകളും ടവർ ലോക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മുമ്പ് ജോലി ചെയ്ത താമഴ്നാട്ടിലെ തിരുപ്പൂർ,ഗുജറാത്തിലെ അഹമ്മദ്ബാദ്, ബന്ധു ജോലി ചെയ്യുന്ന ചെന്നൈ എന്നിവിടങ്ങളിലും അന്വേഷണ സംഘം പ്രതിയെ തേടിയെത്തി.6 മാസം നീണ്ട തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിൽ എട്ട് സംസ്ഥാനങ്ങളിലൂടെ റോഡ് മാർഗം സഞ്ചരിച്ച അന്വേഷണ സംഘം രാജസ്ഥാനിലെ ആൾവാർ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ കണ്ടെത്തിയത്.ചെരുപ്പ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് സാദിഖിനെ പെരുമ്പടപ്പ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വിമോദ് സിപി ഓ മാരായ നാസർ,രഞ്ജിത്ത്,വിഷ്ണു നാരായണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത് പൊന്നാനി പോക്സോ കോടതി മുമ്പാകെ ഹാജരാക്കിയത്.
പെരുമ്പടപ്പ് ഇൻസ്‌പെക്ടർ വിമോദിന്റെ എ എസ്‌ഐ പ്രീത എന്നിവർ ചേർന്ന് ജാമ്യത്തിൽ ഇറങ്ങും മുമ്പ് തന്നെ തെളിവുകൾ ശേഖരിച്ചു കുറ്റപത്രം സമർപ്പിച്ചതോടെ പ്രതിക്ക് പുറത്ത് ഇറങ്ങാനാവാതെ വിചാരണ നേരിടേണ്ടി വരികയും ചെയ്തു.ശാസ്ത്രീയ തെളിവുകളും പെൺകുട്ടിയുടെ അലസിപ്പോയ ഭ്രൂണത്തിന്റെ DNA സാമ്പിളുൾ ഉൾപ്പടെയുള്ള ശക്തമായ തെളിവുകൾ വിചാരണക്ക് അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.ഒന്നാം പ്രതിക്ക് 3 ജീവപര്യന്തവും കൂടാതെ 15 വർഷത്തെ തടവും 3 ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം മറച്ചു വെച്ച രണ്ടാനമ്മക്ക് 1 മാസം തടവും 5000 രൂപ പിഴയും ഗർഭചിദ്രം നടത്താൻ ഒറ്റ മൂലി നൽകിയ നാട്ടു വൈദ്യ ചികിത്സ നടത്തുന്ന കാഞ്ചനക്ക് 11 മാസം തടവും 11000 രൂപ പിഴയും ആണ് പൊന്നാനി പോക്സോ കോടതി ജഡ്ജി ലിഷ എസ് വിധിച്ചത്.പൊന്നാനി ജയിലിൽ ഉള്ള പ്രതി സാദികിനെ ശിക്ഷ അനുഭവിക്കുന്നതിനായി സെൻട്രൽ ജയിലിലേക്ക് മാറ്റി









