എടപ്പാൾ: സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനും പൂന്തോട്ടം ഒരുക്കുന്നതിനുമായി എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതി ആരംഭിച്ചു. സ്കൂൾ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ പങ്കാളികളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി നിർവഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ, തുണിസഞ്ചികളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയനും ഇംഗ്ലീഷ് ചുമർപത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. മുഹമ്മദ് ലൈസും നിർവഹിച്ചു.
കൃഷി ഓഫീസർ അബ്ഷിബ, ചുള്ളിൽ രവീന്ദ്രൻ, അശോകൻ, പി.കെ. മുരുകേശൻ, പി.ടി.എ പ്രസിഡന്റ് സി.പി. സജീഷ്, എസ്.എം.സി ചെയർമാൻ സജിത്ത്, എം.ടി.എ പ്രസിഡന്റ് കാമില പർവിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ. സുധീഷ് കുമാർ സ്വാഗതവും വി.ആർ. ധന്യ നന്ദിയും പറഞ്ഞു.







