ചങ്ങരംകുളം:നമാമി ഭാരതം വന്ദേമാതരത്തിന്റെ 150ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാഭാരതിയുടെ കീഴിൽ എല്ലാ വിദ്യാനികേതൻ സ്കൂളുകളിലും നമാമി ഭാരതം എന്ന പരിപാടി സംഘടിപ്പിച്ചു.മൂക്കുതല ശ്രീരക്തേശ്വര വിദ്യാനികേതനിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും അടക്കം നിരവധി പേർ പങ്കെടുത്തു.കെവി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരളം പ്രാന്ത സഹ വ്യവസ്ഥാ പ്രമുഖ് മുരളി മോഹൻജി മുഖ്യപ്രഭാഷണം നടത്തി.ഡോക്ടർ നീതു അരുൺ,രാധാകൃഷ്ണൻ പട്ടേരി,ബാലൻ സി മുക്കുതല,ദീഷ്മ,ചന്ദ്രൻ മാസ്റ്റർ, രാജശ്രീ എന്നിവർ സന്നിഹിതരായി.വന്ദേമാതരം ഭാരതത്തിന്റെ ആത്മാവാണെന്നും എല്ലാ കുട്ടികളും ഇത് പഠിക്കുകയും മനസിലാക്കുകയും വേണമെന്ന് മുരളി മോഹൻ ജി കുട്ടികളോട് സന്ദേശം നൽകി. വന്ദേമാതരം പ്രോഗ്രാം കോഡിനേറ്റര്‍ ധന്യ ടീച്ചര്‍ പരിപാടിക്ക് നേതൃത്വം നൽകി








