എടപ്പാൾ: പ്രമുഖ ഗാന്ധിയനും സർവോദയ നേതാവുമായിരുന്ന കെ.വി. സുകുമാരൻ മാസ്റ്ററുടെ സ്മരണാർത്ഥം നൽകിവരുന്ന മികച്ച സാംസ്കാരിക പ്രവർത്തകനുള്ള പുരസ്കാരത്തിന് കവിയും എഴുത്തുകാരനുമായ ഹൈദരലി മാസ്റ്റർ അർഹനായി. 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സെപ്റ്റംബർ 30-ന് കെ.വി. സുകുമാരൻ മാസ്റ്ററുടെ ചരമദിനത്തോടനുബന്ധിച്ച് തവനൂർ കേളപ്പജി ഭവനത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് അഡ്വ. വി.എസ്. ജോയ് എം.എൽ.എ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.







