• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

ckmnews by ckmnews
September 20, 2026
in UPDATES
A A
‘മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്.
മൊബൈൽ ഫോണിൻറെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നുള്ളത് വളരെ യാഥാർഥ്യമായിട്ടുള്ള കാര്യമാണെന്നും പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്. വൈകാതെ തന്നെ അതിന് പരിഹാരമാകുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണ്. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ രണ്ടിൽ അധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈദ്യുതി ഉപഭോഗത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പീക്ക് ടൈമിൽ 5000 മെഗാവാട്ടിൽ അധികമാണ് വൈദ്യുതി ഉപഭോഗം. മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ല.

കേന്ദ്ര വിഹിതമായ 150 മെഗാവാട്ടു മാത്രമാണ് അധികമായി കിട്ടിയത്. ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് അനുഭവപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെങ്കിലും കരാറിൽ അന്തിമ തീരുമാനമായിട്ടില്ല. അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപയോഗം കൂട്ടി. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി കിട്ടിയില്ലെങ്കിൽ അടുത്ത മാസങ്ങളിലും സമാനമായ പ്രതിസന്ധി തുടരാനാണ് സാധ്യത.

കേരളം ആവശ്യപ്പെടുന്ന തുകയ്ക്ക് മറ്റ് സംസ്ഥാനങ്ങൾ വൈദ്യുതി നൽകാൻ തയ്യാറാകാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. കൈമാറ്റ കരാറിലൂടെയുള്ള വൈദ്യുതിയും ഇന്നലെ ലഭിച്ചിട്ടില്ല. കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി. ഓൾ ഇന്ത്യ തലത്തിൽ 5000 മെഗാവാട്ട് വരെ ഡിമാൻഡ് കൂടിയതും വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കി. ദേശീയതലത്തിൽ പന്ത്രണ്ടായിരം മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല.

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
35
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
10
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം
UPDATES

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
43
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
UPDATES

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
188
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു
UPDATES

ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

November 5, 2026
1.5k
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
UPDATES

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

November 5, 2026
24
Next Post
തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
115
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
61
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

November 5, 2026
16
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
736
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025