സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 1,12,520 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 14,065 രൂപയുമായി. ഇന്നലെ 1,12,320 രൂപയായിരുന്നു പവന്‍ വില.
തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ പവന്‍വില 240 രൂപ വര്‍ധിച്ചിരുന്നു. ആഗോള അനിശ്ചിതാവസ്ഥയുടെ സാഹചര്യത്തില്‍ ഏതാനും കാലമായി സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4325 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. 32 ഡോളറിന്റെ വര്‍ധനവുണ്ട്. വെള്ളി ട്രോയ് ഔണ്‍സിന് 64.6 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം.








