ഇരിട്ടി: ജപ്പാനിലെ ജോലിസ്ഥലത്തു കാണാതായ മലയാളി യുവതി ട്രെയിൻതട്ടി മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകൾ വി. ദേവികയെയാണ് (22) ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്
നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനു ശ്രമം തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസ് തുടർനടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. 3 വർഷത്തെ കരാർ കാലാവധിയിൽ 6 മാസം മുൻപാണു ജോലിയിൽ പ്രവേശിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ സംഭവത്തിൽ ഇടപെട്ടിരുന്നു







