• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

ckmnews by ckmnews
September 4, 2026
in International, UPDATES
A A
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമേരിക്കയിൽ നിലവിൽ എന്താണ് ചർച്ചാ വിഷയം? ട്രംപ് തന്നെ… അമേരിക്കയിൽ എന്താണ് ഇപ്പോഴത്തെ ട്രെന്റിംഗ് വിൽപ്പന…അതിനും ഉത്തരം ട്രംപിന്റെ മുഖം തന്നെ എന്നാണ്. അതെ… ട്രംപിന്റെ മുഖമുള്ള നാണയം അമേരിക്കയിൽ തരംഗമാകുകയാണ്. ഇതിന് വേറെയുമുണ്ടൊരു പ്രത്യേകത..

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി, ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ നാണയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ മുഖത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം സ്വാതന്ത്ര്യം, ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നീ വാക്കുകളും ഈ പുതിയ നാണയത്തില്‍ കാണാം. രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന, ചരിത്രപരമായ ഒരു നാഴികക്കല്ലായാണ് ഈ പ്രത്യേക എഡിഷന്‍ നാണയത്തെ ഇവ പുറത്തിറക്കുന്ന യുഎസ് മിന്റ് വിശേഷിപ്പിക്കുന്നത്. വരും കാലങ്ങളില്‍ നാണയശേഖരണക്കാരുടെ പ്രിയപ്പെട്ട ഇനമായി ഇത് മാറുമെന്നും യുഎസ് മിന്റ് വ്യക്തമാക്കുന്നു.

കാണുമ്പോള്‍ സ്വര്‍ണ്ണ നിറമാണെങ്കിലും നാണയത്തില്‍ യഥാര്‍ത്ഥ സ്വര്‍ണ്ണമൊട്ടുമില്ല. 88.5% ചെമ്പും, ബാക്കി സിങ്ക്, മാംഗനീസ്, നിക്കല്‍ എന്നിവയും ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നാണയങ്ങള്‍ക്ക് അമേരിക്കയിൽ വലിയ ഡിമാന്‍ഡാണ്. 25 എണ്ണമുള്ള ഒരു റോളിന് 61 ഡോളറും, 100 എണ്ണമുള്ള ബാഗിന് 154.50 ഡോളറുമാണ് വില. വില്‍പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യുഎസ് മിന്റിന്റെ വെബ്‌സൈറ്റില്‍ ഇവ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു. വാഷിങ്ടൺ ഡിസിയിലെ യുഎസ് മിന്റ് സ്റ്റോറിലെ വെന്‍ഡിങ് മെഷീനുകള്‍ വഴിയും ഇത് വില്‍ക്കുന്നുണ്ട്.

കഴിഞ്ഞ മേയില്‍, ട്രംപിന്റെ ചിത്രമുള്ള 250 ഡോളറിന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞിരുന്നു. എന്നാല്‍ 1866-ലെ തെയര്‍ ഭേദഗതി പ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം യുഎസ് കറന്‍സി നോട്ടുകളില്‍ അച്ചടിക്കുന്നത് അമേരിക്കന്‍ ഫെഡറല്‍ നിയമം വിലക്കുന്നുണ്ട്. ഇതിനൊരു ഇളവ് കൊണ്ടുവരാന്‍ ട്രംപ് അനുകൂലികള്‍ കോണ്‍ഗ്രസില്‍ നിയമനിര്‍മ്മാണത്തിന് ശ്രമിച്ചെങ്കിലും അത് ഇതുവരെ പാസായിട്ടില്ല.

എന്നാല്‍, നോട്ടുകളിലെ ഈ വിലക്ക് പരമ്പരാഗതമായി നാണയങ്ങള്‍ക്ക് ബാധകമല്ല. 2020-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന നിയമപ്രകാരം, നാണയത്തിന്റെ പിന്‍ഭാഗത്ത് ജീവിച്ചിരിക്കുന്ന ആളുടെ ചിത്രം നല്‍കാന്‍ പാടില്ല. എന്നാല്‍ മുന്‍ഭാഗത്ത് പടം നല്‍കുന്നതിന് വിലക്കില്ല. ഇതനുസരിച്ചാണ് ഇപ്പോള്‍ ട്രംപിന്റെ ചിത്രം നാണയത്തിന്റെ മുന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പ് 1926-ല്‍ അന്നത്തെ പ്രസിഡന്റ് കാല്‍വിന്‍ കൂളിഡ്ജിന്റെ ചിത്രം നാണയത്തില്‍ നല്‍കിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റ് ഈ ചരിത്രനേട്ടത്തില്‍ എത്തുന്നത്. ലോകത്തെ പ്രശസ്ത ശേഖരങ്ങളുടെ പട്ടികയിലേക്കാണ് ട്രംപിന്റെ മുഖമുള്ള നാണയവും ഇടം പിടിക്കുന്നത്.

Related Posts

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
UPDATES

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

September 4, 2026
15
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
UPDATES

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

September 4, 2026
33
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ചക്രാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി.

September 4, 2026
61
കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു
UPDATES

കാഞ്ഞിരമുക്ക് തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്ര കമ്മറ്റി കണ്ണൻ പന്താവൂരിനെ ആദരിച്ചു

September 4, 2026
38
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയങ്ങളുടെയും കാറ്ററിംഗ് യൂണിറ്റുകളുടേയും മീറ്റിംഗ് നടന്നു

September 4, 2026
29
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍
UPDATES

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍

September 3, 2026
277
Next Post
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

Recent News

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി രണ്ടുദിവസത്തെ ക്ളാസ്; പത്തുമണിക്കൂർ പരിശീലനം

September 4, 2026
2
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
1
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
0
പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്

September 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025