കോട്ടയം:സൗദിയിൽ മലയാളി കുത്തേറ്റു മരിച്ച സംഭവത്തിൽ തൃശൂർ സ്വദേശി കസ്റ്റഡിയിൽ. വില്ലൂന്നി പനച്ചിക്കൽ വീട്ടിൽ അനൂപ് ചാക്കോ (48) ആണു മരിച്ചത്.മദ്യപിച്ചെത്തിയ തൃശൂർ സ്വദേശിയുമായി ഉണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു നാട്ടിൽ ലഭിച്ച വിവരം. ഭാര്യ: ശോഭ. മക്കൾ: അശ്വിൻ, അഭിനവ്.








