എടപ്പാള്‍:ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും മോഷ്ടിച്ച പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്‍മുണ്ടം പാലക്കപറമ്പില്‍ ജബ്ബാല്‍(36)ആണ് പിടിയിലായത്.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.ക്ഷേത്രത്തിലുണ്ടായിരുന്ന ഓടിന്റെ തൂക്ക് വിളക്ക്,ഓടിന്റെ നിലവിളക്കുകള്‍,ഉരുളികള്‍ അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷണം പോയത്.സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്യേഷണത്തിലാണ് പ്രതി പിടിയിലായത്.ജില്ലയില്‍ സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് ചങ്ങരംകുളം എസ്ഐ ജിതിന്‍ വാസ് പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു








