തൃശൂർ: 40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 30-ന് തൃശൂരിലെ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. ചാമ്പ്യൻഷിപ്പിൽ 22 സ്വർണ മെഡലുകളും 17 വെള്ളി മെഡലുകളും 23 വെങ്കല മെഡലുകളും നേടി ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂർ ഓവറോൾ കിരീടം കരസ്ഥമാക്കി.19 സ്വർണ മെഡലുകളും 12 വെള്ളി മെഡലുകളും 13 വെങ്കല മെഡലുകളും നേടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്റർ, തൃശൂർ രണ്ടാം സ്ഥാനവും, 11 സ്വർണ മെഡലുകളും 6 വെള്ളി മെഡലുകളും 11 വെങ്കല മെഡലുകളും നേടി മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കിഡ്ഡീസ് വിഭാഗത്തിൽ 4 സ്വർണ മെഡലുകളും 2 വെള്ളി മെഡലുകളും നേടി ബുഡോ മാർഷൽ ആർട്സ് ഓവറോൾ കിരീടം നേടി. 4 സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി മുല്ലശ്ശേരി ജൂഡോ അക്കാദമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സബ് ജൂനിയർ വിഭാഗത്തിൽ 11 സ്വർണ മെഡലുകളും 4 വെള്ളി മെഡലുകളും 10 വെങ്കല മെഡലുകളും നേടി മുല്ലശ്ശേരി ജൂഡോ അക്കാദമി ഓവറോൾ കിരീടം സ്വന്തമാക്കി. 5 സ്വർണ മെഡലുകളും 4 വെള്ളി മെഡലുകളും 2 വെങ്കല മെഡലുകളും നേടി ചാഴൂർ ജൂഡോ അക്കാദമി രണ്ടാം സ്ഥാനം നേടി.
കേഡറ്റ് വിഭാഗത്തിൽ 7 സ്വർണ മെഡലുകളും 3 വെള്ളി മെഡലുകളും 5 വെങ്കല മെഡലുകളും നേടി ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂർ ഓവറോൾ കിരീടം നേടി. 4 സ്വർണ മെഡലുകളും 5 വെള്ളി മെഡലുകളും നേടി സായ് സെന്റർ, തൃശൂർ രണ്ടാം സ്ഥാനത്തെത്തി.
ജൂനിയർ വിഭാഗത്തിൽ 6 സ്വർണ മെഡലുകളും 7 വെള്ളി മെഡലുകളും 9 വെങ്കല മെഡലുകളും നേടി ജൂഡോ സ്പോർട്സ് ക്ലബ് ഓവറോൾ കിരീടം കരസ്ഥമാക്കി. 6 സ്വർണ മെഡലുകളും 3 വെള്ളി മെഡലുകളും 7 വെങ്കല മെഡലുകളും നേടി സായ് സെന്റർ, തൃശൂർ രണ്ടാം സ്ഥാനം നേടി.
സീനിയർ വിഭാഗത്തിൽ 8 സ്വർണ മെഡലുകളും 4 വെള്ളി മെഡലുകളും 6 വെങ്കല മെഡലുകളും നേടി ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂർ ഓവറോൾ കിരീടം സ്വന്തമാക്കി. 5 സ്വർണ മെഡലുകളും 3 വെള്ളി മെഡലുകളും 6 വെങ്കല മെഡലുകളും നേടി സായ് സെന്റർ, തൃശൂർ രണ്ടാം സ്ഥാനത്തെത്തി.
ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച ജൂഡോ താരമായി ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂരിന്റെ മുഹമ്മദ് മിഷാൽ. യു. കെ , പെൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച ജൂഡോ താരമായി മുല്ലശ്ശേരി ജൂഡോ അക്കാദമിയുടെ കൃഷ്ണവേണി കെ. എസ്.എന്നിവരെ തിരഞ്ഞെടുത്തു.
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ താരങ്ങൾ വരാനിരിക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും.മത്സരങ്ങൾ തൃശൂർ ജില്ലാ ജൂഡോ അസോസിയേഷൻ രക്ഷധികാരി കെ രാധാകൃഷ്ണൻ (മുൻ മേയർ) ഉൽഘാടനം നിർവഹിച്ചു. ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് ജോയ് വർഗ്ഗീസ് കെ അധ്യക്ഷനായിരുന്നു.കേരള ജൂഡോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രേൺ പി. ആർ, ഇഗ്നി മാത്യു, ശരത്ത് ശരത്ചന്ദ്രൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി k R സുരേഷ്, അഡ്വക്കേറ്റ് സി ടി ജോഫി, സുരേഷ് ഓറ്റാലി ഡേവിസ് ഡേവിസ് സെബാസ്റ്റ്യൻ, ആർച്ചറി അസോസിയേഷൻ പ്രസിഡന്റ് C V കുര്യാക്കോസ്, ഡോക്ടർ ടോംസ് വി. എൽ എന്നിവർ വിജയികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.









