• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ckmnews by ckmnews
August 24, 2026
in UPDATES
A A
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെ കാളാച്ചാൽ ഓഡിറ്റോറിയത്തിൽ വെച്ച് അതിഗംഭീരമായി ആഘോഷിച്ചു.ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവം പങ്കെടുത്ത ഓണാഘോഷം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി.

ആഘോഷത്തിന്റെ ഭാഗമായി ക്ലബ്ബിലെ സീനിയർ മെമ്പർമാരായ ഡോ. കൃഷ്ണേട്ടൻ,വിരലിപ്പുറത്ത് അഷ്റഫ്,ചങ്ങരംകുളം ലയൺസ് ക്ലബ്ബിൽ ആദ്യമായി എംജെഎഫ് നേടിയ രാജീവ്,മെമ്പർമാരായ ഫൈസൽ,മണാട്ടിൽ, ക്ലബ് മെമ്പറും ഇന്റർനാഷണൽ കോൺഗ്രസ് നേതാവുമായ അബ്ദുൽ ഖാദർ ആലങ്കോട്, ക്ലബ് മെമ്പറും പ്രവാസിയുമായ അജിത് മേനോൻ എന്നിവരെ ഓണപ്പൊന്നാട അണിയിച്ച് ആദരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും വിനോദപരിപാടികളും സംഘടിപ്പിച്ചു.പൂക്കളം മത്സരം,കസേരകളി, ലെമൺ സ്പൂൺ മത്സരം, സുന്ദരിക്ക് പൊട്ടുകുത്തൽ,മെഴുകുതിരി കത്തിക്കൽ, വടംവലി തുടങ്ങിയ മത്സരങ്ങളിൽ അംഗങ്ങളും കുടുംബാംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു.

ക്ലബ് സെക്രട്ടറി ജനാർദ്ദനൻ പട്ടേരിയും, ട്രഷറർ ഉമ്മർ കുളങ്ങരയും മറ്റ് ക്ലബ് അംഗങ്ങളും ചേർന്ന്, ലയൺസ് ക്ലബ് അംഗവും പ്രവാസിയുമായ അജീത് മനോൻ ആലങ്കോടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.മത്സരങ്ങളിൽ വിജയികളായ എല്ലാവർക്കും ട്രോഫികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. കൂടാതെ,എല്ലാവർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.സ്നേഹവും സൗഹൃദവും ഒരുമയും നിറഞ്ഞ ആഘോഷം ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതായി മാറി.പരിപാടിയുടെ സമാപനത്തിൽ ആഘോഷത്തിൽ പങ്കെടുത്ത എല്ലാ ലയൺസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സഹകരിച്ച എല്ലാവർക്കും ലയൺസ് ക്ലബ് പ്രസിഡന്റ് സി. ചന്ദ്രാനന്ദൻ നന്ദി രേഖപ്പെടുത്തി.

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
24
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
320
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
93
Next Post
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
24
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
8
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025