ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ എട്ടുനോമ്പ് പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയും കാലം ചെയ്ത പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ നാലാമത് ശ്രാദ്ധവും ആചരിച്ചു.തുടർന്ന് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണിൽ പെരുന്നാൾ കൊടി ആശീർവദിച്ചു ഇടവക ട്രസ്റ്റി സെക്രട്ടറി എന്നിവർക്ക് കൈമാറി.മദ്ബഹാ ശൂശുഷകർ അകമ്പടിയായി കൊടി മരത്തിന് അടുത്ത് എത്തിയപ്പോൾ
പ്രാർത്ഥനക്ക് ശേഷം വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്തു മണ്ണിൽ പെരുന്നാൾ കൊടിയേറ്റം
നടത്തി.
സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയാണ് ദൈവമാതാവിൻ്റെ മധ്യസ്ഥത യാചിച്ചുള്ള എട്ടുനോമ്പാചരണം നടക്കുന്നത്.എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന ,പകൽ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷയും 44 മത് എട്ടുനോമ്പ് സുവിശേഷ മഹായോഗം,അഞ്ചാം തിയ്യതി രാത്രി മുട്ടുകുത്തൽ വഴിപാടും എന്നിവ നടക്കും.ഏഴാം തിയ്യതി രാത്രി ഏഴിന് പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ ,ദൈവമാതാവിൻ്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും.സമാപന ദിവസം എട്ടിന് വിശുദ്ധ കുർബ്ബാന,പ്രദക്ഷിണം,നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ കൊടിയേറ്റേത്തിന് വികാരി ഫാ.അബ്രഹാം യാക്കോബ് പൂവ്വത്തു മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി







