ചാലിശ്ശേരി:ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി സൂര്യ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു,വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ,പഞ്ചായത്ത് അംഗം എ.വിജയൻ,മറ്റു പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ലത സൽഗുണൻ,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ സേതു മംഗലത്ത്,കെ.ആർ.വിജയമ്മ ടീച്ചർ,യൂസഫ് പണിക്കവീട്ടിൽ,സെയ്ത് മുഹമ്മദ്,അബ്ദുൽ മുത്തലീബ്,കെ.സി.കുഞ്ഞൻ,സലിം ചാലിശ്ശേരി,ഋഷഭദേവൻ നമ്പൂതിരി,മോഹനൻ പൊന്നുള്ളി,എം.എം.അഹമ്മദുണ്ണി,പി.ബി.സുനിൽ മാസ്റ്റർ,വെറ്ററിനറി ഡോക്ടർ ഡോ:ശ്രുതി,പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല, എസ് ബി ഐ ചാലിശ്ശേരി ബ്രാഞ്ച് മാനേജർ സുജിത് മാധവദാസ് എന്നിവർ സംസാരിച്ചു.രാവിലെ ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ നിന്നും വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ കാർഷിക ദിന ഘോഷയാത്ര ആരംഭിച്ച് ചാലിശ്ശേരി പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷനിൽ സമാപിച്ചതിന് ശേഷം ആഘോഷ ആദര ചടങ്ങുകൾ ആരംഭിച്ചു.മികച്ച മുതിർന്ന കർഷകൻ ചന്ദ്രശേഖരൻ നൂറം പറമ്പിലിനെയും,മുതിർന്ന കർഷകൻ മുഹമ്മദ് കുട്ടി കൂനം പറമ്പിലിനെയും,മികച്ച കർഷക തൊഴിലാളി മീനാക്ഷി പൊറ്റമ്മലിനെയും,മികച്ച വിദ്യാർത്ഥി കർഷകൻ സി.പ്രണവിനെയും എംഎൽഎ വി.ടി.ബൽറാം പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.ഒപ്പം വിവിധ കാർഷിക മേഖലകളിൽ കഴിവുകൾ തെളിയിച്ച 14 കർഷകരെയും പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് മറ്റു ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ആദരിച്ചു.മികച്ച പാടശേഖരമായി തിരഞ്ഞെടുത്ത കുളത്താണി പാടശേഖരത്തിനുള്ള ആദരവ് പാടശേഖര സമിതി സെക്രട്ടറി എം. പ്രദീപ് കുമാർ ഏറ്റുവാങ്ങി.ആദരവ് ഏറ്റുവാങ്ങിയവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാലിശ്ശേരി ബ്രാഞ്ച് സ്പോൺസർ ചെയ്ത ക്ളോക്കുകളും നൽകി.അസിസ്റ്റന്റ് കൃഷി ഓഫീസർ എം.ബാലകൃഷ്ണൻ ആഘോഷ ചടങ്ങുകൾക്ക് നന്ദി രേഖപ്പെടുത്തി.






