മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് എകെ അലി ഉദ്ഘാടനം നിർവഹിച്ച് തുടക്കമായി.ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 17 മുതൽ 25 വരെയാണ് വിപണി പ്രവർത്തിക്കുക. ബാങ്കിന്റെ പനമ്പാടിയിലുള്ള ശാഖയിലാണ് വിപണി ഒരുക്കിയിരിക്കുന്നത് സബ്സിഡി നിരക്കിൽ 13 ഇനം സാധനങ്ങളാണ് വിപണിയിൽ ലഭ്യമാക്കുന്നത്.ഉപഭോക്താക്കൾക്ക് പ്രയോജനകരമായ രീതിയിൽ ആവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നതോടൊപ്പം സബ്സിഡിയില്ലാത്ത സാധനങ്ങളും ഇവിടെ ലഭ്യമാണ്.ചടങ്ങിൽ മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് നസീർ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എന്‍ പോക്കർ സ്വാഗതം പറഞ്ഞു. മാറഞ്ചേരി പഞ്ചായത്ത് മെമ്പർ എംടി നജീബ്,നൂറുദ്ദീൻ പോഴത്ത്, ബാങ്ക് ഭരണസമിതി അംഗം റസാക്ക് നാലകത്ത്,എം.ടി. ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി ആർ. സോമവർമ്മ നന്ദി പറഞ്ഞു.







