വെളിയങ്കോട് :മാറിയ ജീവിത സാഹചര്യങ്ങളിൽ ആരോഗ്യ പരിപാലനത്തിൽ പൊതുജനങ്ങൾക്കിടയിൽ ശാസ്ത്രീയമായ അവബോധം സൃഷ്‌ടിക്കുന്നതിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പൊന്നാനി എം. എൽ.എ കെ.പി നൗഷാദലി അഭിപ്രായപ്പെട്ടു.പെരുമ്പടപ്പ് തെക്കൻ തിയ്യത്ത് ആധുനികരീതിയിൽ പ്രവർത്തനമാരംഭിച്ച ഫിറ്റ് ജേർണി ഫിറ്റ്നെസ് ക്ലബ്ബിൻ്റെയും സ്പോർട്ട്സ് ഹബ്ബിൻ്റെയും ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.ജീവിതശൈലീരോഗങ്ങളിൽ നിന്ന് മുക്തിനേടുന്നതിന്നും ചിട്ടയായ ജീവിതരീതി രൂപപ്പെടുത്തി ആരോഗ്യമുള്ള ജനങ്ങളെ വാർത്തെടുക്കുന്നതിനും വ്യായാമം പ്രോൽസാഹിപ്പിക്കുന്നതിനും ഗ്രാമങ്ങൾ തോറും ഇത്തരം പൊതു ഇടങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.പെരുമ്പടപ്പ് തെക്കം തിയ്യം ദേശത്ത് ഗ്രാമീണ ഭംഗിയാർന്ന പ്രദേശത്ത് എല്ലാവിധ ആധുനികസൗര്യങ്ങളോടെയും പ്രവർത്തനമാരംഭിച്ച ഫിറ്റ്ജേർണിയിലെ സ്വാന്ത്ര്യദിനാഘോഷവും,ഓണാഘോഷ പരിപാടികളും അന്നേ ദിവസം വർണ്ണാഭമായ പരിപാടികളോടെ നടക്കുകയുണ്ടായി.സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി രാവിലെ 9 മണിക്ക് ഫിറ്റ്ജേർണി ഉടമ ഷെമീർ ദേശീയ പതാകയുയർത്തി.തുടർന്ന് ആയിരത്തോളം മെമ്പർമാരുള്ള ഫിറ്റ്ജേർണി ഫാമിലി അംഗങ്ങൾക്കായി പൂക്കളമൽസരം സത്രീകളുടെയും,കുട്ടികളുടെയും കലാപരിപാടികൾ,പരിസരവാസികളെ ഉൾക്കൊള്ളിച്ചുള്ള മറ്റു കലാപരിപാടികൾ,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. രാത്രി 9 മണിവരെ നീണ്ടു നിന്ന ആഘോഷപരിപാടികൾ പെരുമ്പടപ്പ് പ്രദേശത്തിൻ്റെ പ്രാദേശിക ഉൽസവമായി മാറി.ഉദ്ഘാടനച്ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റീന ഇസ്‌മായിൽ ,പഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാർ,വികെ അനസ്മാസ്റ്റർ,ഷാജി കാളിയത്തേൽ ഡോ: സജിത്,ഫിറ്റ് ജേർണി ഉടമ ഷെമീർ ,ഗിരിവാസൻ തുടങ്ങിയവർ സംസാരിച്ചു.







