.
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല എസ് ജാനകി അനുസ്മരണവും ഈയിടെ അന്തരിച്ച സാംസ്കാരിക സമിതി ഗ്രന്ഥശാല ഭാരവാഹിയായിരുന്ന കെ അപ്പുണ്ണി അനുസ്മരണവും നടത്തി അതോടൊപ്പം ഗ്രന്ഥശാല നടത്തി വരുന്ന പുസ്തക ചർച്ചയുടെ 178-ാമത് പുസ്തകമായി ആർ രാജശ്രീ രചിച്ച മാതൃഭൂമി ബുക്സ്പ്രസിദ്ധീകരിച്ച ആത്രേയകം എന്ന നോവലിന്റെ ചർച്ചയും നടന്നു.വളയംകുളം സ്റ്റാർ വോയ്സ് മ്യൂസിക് ബാൻഡ്പ്രസിഡണ്ടും ഗായകനുമായ പി പി രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി എസ് മനോഹരൻ അധ്യക്ഷത വഹിച്ചു.സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ചങ്ങരം കുളം സ്വദേശിയുംപ്രവാസിയുമായ സാബിർ കെ വി രചിച്ച അല്ലൂസിനൊപ്പം എന്ന പുസ്തകവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയായ ടുഗതർ വിത്ത് അല്ലൂ സ് എന്ന ഗ്രന്ഥവും എഴുത്തുകാരൻ ഗ്രന്ഥശാലക്ക് സംഭാവന ചെയ്തു.ടി രാമദാസ് എം വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വളയം കുളം സ്റ്റാർ വോയ്സ് മ്യൂസിക് ബാൻഡ് എസ് ജാനകിയുടെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു. കെ ഉദയശങ്കർഎൻ സതീശൻ പി കെ കബീർപ്രതീജ രജനി കല സുനിൽ ദിവാകരൻ ഷൺമുഖൻ നസീർ ഒതളൂർ മാല ജഗേഷ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.ലൈബ്രേറിയൻ പി വി നസീർ നന്ദിപ്രകാശിപ്പിച്ചു.







