പൊന്നാനി/ തവനൂർ :സ്വാതന്ത്ര്യ ഇന്ത്യയുടെ 80-ാമത് ആഘോഷം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഘോഷിച്ചു.പൊന്നാനി ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് പതാക ഉയർത്തി.കേന്ദ്ര കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.ഹനീഫ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.മുജീബ് കിസ്മത്ത് സ്വാഗതവും, സബീന ബാബു നന്ദിയും പറഞ്ഞു.തവനൂർ – മാത്തൂർ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ പതാക ഉയർത്തി.കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ ഇ ഹൈദരലി മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.തൂമ്പിൽ കുഞ്ഞി മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.പി പി അൻവർ സ്വാഗതവും, വി പി ഫസീല നന്ദിയും പറഞ്ഞു.






