എടപ്പാള്‍:തവനൂർ സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി കഴിഞ്ഞ ഒന്നരപതിറ്റാണ്ടിൽ ഏറെയായി ചെണ്ടുമല്ലി പൂക്കൾ എത്തിക്കുകയാണ് എടപ്പാളിലെ സന്നദ്ധ സംഘടനയായ നാട്ടു നന്മ.വയോജനമന്ദിരം, ചിൽഡ്രൻസ് ഹോം ആൺ -പെൺ,റെസ്ക്യൂ ഹോം,മഹിളാ മന്ദിരം, പ്രതീക്ഷ ഭവൻ,എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കാണ് നാട്ടുനന്മ പൂക്കൾ നൽകിയത്.കെ.പി ഉഷാകുമാരി,സുനിൽ ചങ്ങരംകുളം, വനജ സുരേഷ്, ലിജിത പ്രശാന്ത്, ലക്ഷ്മി ദേവി അയങ്കലം,പിപി വിമല എന്നിവർ പൂക്കൾ വിതരണ ത്തിന് നേതൃത്വം നൽകി.






