ചങ്ങരംകുളം:ഇന്ത്യയുടെ 80മത് സ്വാതന്ത്ര്യ ദിനം ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കൊക്കൂർ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. മേഖല മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി പി യൂസഫലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡി സി സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ പി രാജീവ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.കെഎംസിസി നേതാക്കളായ ടി വി നസീർ, റഫീഖ് അൽ മയാർ, നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി മുതുകാട്,ആലംകൊട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്‌ഹർ പെരുമുക്ക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പൊന്നാനി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സി കെ അഷ്‌റഫ് പ്രതിക്ജ്ഞ ചൊല്ലികൊടുത്തു.മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ സ്വാഗതവും ട്രഷറർ ഹമീദ് ചിറവല്ലൂർ നന്ദിയും പറഞ്ഞു.ആലംകൊട്, നന്നംമുക്ക് പഞ്ചായത്ത് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, ശാഖ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് ലീഗ്, എം എസ് എഫ് ഭാരവാഹികൾ,മേഖല കമ്മിറ്റി ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.







