സംഭല്‍, അദാനി വിഷയങ്ങളിലടക്കമുള്ള പ്രമേയങ്ങള്‍ തള്ളി രാജ്യസഭാ അധ്യക്ഷന്‍ ജഗധീപ് ധന്‍കര്‍. വയനാട് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സഭ അനുവദിച്ചില്ല. തുടര്‍ന്നുണ്ടായ ബഹളത്തെ തുടർന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു. അടിയന്തിര പ്രമേയ ചട്ടങ്ങള്‍ പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നുവെന്ന് ചെയര്‍മാന്‍ ജഗധീപ് ധന്‍കര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചെയര്‍മാന്‍ ഇതേ ആരോപണമുന്നയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സഭ വീണ്ടും ചേരും.