ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനംചെയ്യുന്ന അയാം ഗെയിം എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. ഓണം റിലീസായി ഈ മാസം 20-ന് എത്തേണ്ടിയിരുന്ന ചിത്രം സെപ്റ്റംബർ 3-നാണ് റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദുൽഖർ സൽമാൻതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാത്തിരിപ്പ് കുറച്ചുകൂടി നീളുമെങ്കിലും ഗെയിം വലുതാകും എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ കാത്തിരിപ്പിനെക്കുറിച്ച് മനസിലാക്കുന്നുവെന്നും എന്നാൽ റിലീസ് താമസിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ദുൽഖർ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. അയാം ഗെയിമിന്റെ റിലീസ് തീയതി മുൻനിശ്ചയിച്ചതിൽനിന്ന് മാറുകയാണ്. ചിത്രം സെപ്റ്റംബർ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേസമയം ചിത്രമെത്തും. ചിത്രം ആവശ്യപ്പെടുന്ന സ്കെയിൽ, റീച്ച്, തിയേറ്റർ അനുഭവം എന്നിവ മുൻനിർത്തിയാണ് ഈ മാറ്റമെന്നും വാർത്താക്കുറിപ്പിലുണ്ട്.
ഇതിനോടകം തന്നെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ ഗാനത്തിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിച്ച ട്രെയ്‌ലർ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് നൽകിയത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊള്ളുന്ന തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വേഫെയറർ ഫിലിംസ് നിർമിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ‘ഐ ആം ഗെയിം’ മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ, ഗാനം എന്നിവ സൂചിപ്പിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് “ഐ ആം ഗെയിം”. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ ‘ലോക’യ്ക്ക് ശേഷം വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ചു പുറത്തുവരാൻ പോകുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. ദുൽഖർ സൽമാന്റെ 40-ാം ചിത്രമായി എത്തുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറിൽ, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, തമിഴ് നായികാതാരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, പിആർഒ- ശബരി










