• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മടങ്ങുന്നു, എല്ലാവർക്കും നന്ദി; 37-ാം വയസിൽ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ‘ട്വൽത്ത് ഫെയിൽ’ നായകൻ

ckmnews by ckmnews
December 2, 2024
in UPDATES
A A
മടങ്ങുന്നു, എല്ലാവർക്കും നന്ദി; 37-ാം വയസിൽ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ‘ട്വൽത്ത് ഫെയിൽ’ നായകൻ
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിനിമാ ജീവിതത്തിൽ പ്രശസ്‌തി നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെ വിരമിക്കൽ പ്രഖ്യാപിച്ച് നടൻ വിക്രാന്ത് മാസി. ‘ട്വൽത്ത് ഫെയിൽ, സെക്‌ടർ 36’ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം സിനിമാ ലോകത്തെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ്. ‘സബർമതി റിപ്പോർട്ട്’ എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്. അടുത്തിടെ നടന്ന ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഒഫ് ദ ഇയർ അവാർഡ് നൽകി താരത്തെ ആഗരിച്ചിരുന്നു. ‘കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നു. അകമഴിഞ്ഞ പിന്തുണയ്‌ക്ക് ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു. ഒരു ഇടവേളയെടുക്കാൻ സമയമായി. വീട്ടിലേക്ക് മടങ്ങണം. ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടനായും. അതിനാൽ, 2025ലാകും നമ്മൾ അവസാനമായി സ്‌ക്രീനിൽ കാണുക. അവസാന രണ്ട് ചിത്രങ്ങളിൽ ഒരുപാട് വർഷത്തെ ഓർമകളുണ്ട്. ഒരിക്കൽ കൂടി നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു’ – വിക്രാന്ത് മാസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പോസ്റ്റ് കണ്ടതിന് പിന്നാലെ നിരവധി ആരാധകരാണ് ദുഃഖവും ഞെട്ടലും പ്രകടിപ്പിച്ചത്. ‘നിങ്ങളെപ്പോലെ ഹാർഡ്‌വർക്ക് ചെയ്യുന്ന നടനില്ല. ഇനിയും നല്ല സിനിമകൾ ചെയ്യണം’, ഒരു ആരാധകൻ കുറിച്ചു. 2007ൽ പുറത്തിറങ്ങിയ ‘ധൂം മച്ചാവോ ധൂം’ എന്ന ചിത്രത്തിലൂടെയാണ് മുംബയ് സ്വദേശിയായ വിക്രാന്ത് സിനിമയിലെത്തുന്നത്. തുടർന്ന് നിരവധി ടിവി സീരിയലുകളിലും ഈ 37കാരൻ വേഷമിട്ടു.

2017ൽ പുറത്തിറങ്ങിയ ‘എ ഡെത്ത് ഇൻ ദ ഗഞ്ച്’ എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്‌തു. ഇത് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ട്വൽത്ത് ഫെയിൽ’ ആണ് മാസിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ട് പിന്നീട് ഐപിഎസ് കരസ്ഥമാക്കിയ മനോജ് കുമാര്‍ ശർമയുടെ ജീവിതമാണ് ചിത്രത്തിന് ആധാരമായത്.

Related Posts

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ
UPDATES

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

June 28, 2026
190
സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

June 28, 2026
283
സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം
UPDATES

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

June 28, 2026
214
ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

3.5k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല
UPDATES

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
76
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി
UPDATES

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
106
Next Post
സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്, ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്, ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി

Recent News

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

ഹേമചന്ദ്രൻ കൊലക്കേസ്, ഹണി ട്രാപ്പിൽ കുടുക്കിയ മുഖ്യപ്രതി ലീബ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

June 28, 2026
190
സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

June 28, 2026
283
സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

June 28, 2026
214
ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
3.5k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025