• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

ckmnews by ckmnews
August 9, 2026
in UPDATES
A A
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസവും ഫലം കണ്ടില്ല.നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങിയെങ്കിലും നീണ്ടകരയിലെ ദൗത്യം അവസാനിപ്പിച്ച് ഇപ്പോൾ തിരുവനന്തപുരത്തേക്ക് മാറ്റി
സംസ്ഥാനത്ത് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായുള്ള തിരച്ചിൽ പത്താം ദിവസവും വിഫലം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് നീണ്ടകരയിൽ തിരച്ചിലിനായി ഐ എൻ എസ് കൽപ്പേനി കപ്പലും നാവികസേനയുടെ സ്കൂബ സംഘവും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും എത്തിയിരുന്നു. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനായി വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നീണ്ടകരയിലെ ദൗത്യം വൈകീട്ടോടെ അവസാനിപ്പിച്ച നാവികസേനാ സംഘം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും പരിശോധനയ്ക്കായി തിരുവനന്തപുരത്തെത്തി. മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായവർക്കായുള്ള നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്റെയും തിരച്ചിൽ നാളെയും തുടരും.

വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
അതേസമയം, നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ കുടുംബത്തെ ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും കടന്നാക്രമിച്ച അദ്ദേഹം, കാണാതായവർക്കായുള്ള തിരച്ചിൽ ഒട്ടും കാര്യക്ഷമമല്ലെന്ന് കുറ്റപ്പെടുത്തി. വന്ദേമാതരം, സവർക്കർ തുടങ്ങിയ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന മുസ്ലിം ലീഗ്, വാശിപിടിച്ച് വാങ്ങിയ ഫിഷറീസ് വകുപ്പ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. മഴക്കെടുതി ദുരിതാശ്വാസത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും കൃത്യമായി ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫിഷറീസ് വകുപ്പിനും സർക്കാരിനുമെതിരെ കാണാതായവരുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി കോസ്റ്റ്ഗാർഡ് കപ്പൽ ‘അനഖ്’ തമിഴ്നാട് തീരം വരെ പരിശോധന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ തങ്ങൾക്ക് നേരെ സൈബർ ആക്രമണമാണ് ഉണ്ടാകുന്നതെന്ന് ജോണിന്റെ മക്കൾ ആരോപിച്ചു. അച്ഛനെയും ഭർത്താവിനെയും കടലെടുത്ത ദുരന്തത്തിന് ശേഷം മകൻ ഗൗതമിനായി കാത്തിരിക്കുന്ന നീണ്ടകരയിലെ രേഷ്മയുടെ കണ്ണീരും നാടിന്റെ നൊമ്പരമായി മാറിയിട്ടുണ്ട്

Related Posts

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം
UPDATES

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
49
മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
UPDATES

മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

August 9, 2026
30
ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു
UPDATES

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

August 9, 2026
81
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
UPDATES

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു; പതാക ഉയർത്തലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

August 9, 2026
109
ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി
UPDATES

ആദർശ സമ്മേളനവും ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും നടത്തി

August 9, 2026
37
വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി
UPDATES

വട്ടംകുളം എരുവപ്രക്കുന്ന് ഇത്തിപറമ്പിൽ മമ്മു ഹാജി നിര്യാതനായി

August 9, 2026
175
Next Post
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

Recent News

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
49
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

August 9, 2026
19
മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

August 9, 2026
30
ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

ശൈഖുൽ ജാമിഅ :അനുസ്മരണ സെമിനാർ 19 ന് ചങ്ങരംകുളത്ത് ,സ്വാഗത സംഘം രൂപീകരിച്ചു

August 9, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025