എടപ്പാള്‍:നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അഡ്വ വി.എസ് ജോയ് എം.എൽ.എ അടിയന്തര യോഗം വിളിച്ചു ചേർത്തു.വട്ടംകുളം ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ പി.ഡബ്യു.ഡി,വാട്ടർ അതോറിറ്റി,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്.വകുപ്പുകളെ ഒരു കേന്ദ്രീകൃത സ്വഭാവത്തിൽ കൊണ്ട് വന്നു പഞ്ചായത്തിനു കീഴിൽ രണ്ട് മാസം കൂടുമ്പോൾ യോഗം ചേർന്ന് മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു.നിലവിൽ മുടങ്ങിക്കിടക്കുന്ന ചേകന്നൂർ റോഡ്,ചിറ്റഴിക്കുന്ന് റോഡ്,കമ്പനിപ്പടി- താണിക്കുന്ന് റോഡ്, വിവിധ അംഗനവാടികളുടെ വർക്കുകൾ തുടങ്ങിയവയുടെ വർക്കുകൾ വിലയിരുത്തി കൃത്യമായി സമയത്ത് പൂർത്തീകരിക്കാനുള്ള തീരുമാനം യോഗത്തിലെടുത്തു.ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എം.എൽ.എ സ്ഥലത്ത് നേരിട്ടെത്തി നാട്ടുകാരിൽ നിന്ന് അഭിപ്രായം കേട്ടു.ശേഷം അടിയന്തരമായി റോഡിലെ തകർന്നു കിടക്കുന്ന ഭാഗങ്ങൾ നന്നാക്കാൻ ധാരണയായി.റോഡിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടി നൽകാൻ ഓട്ടോ തൊഴികളിൽ എം.എൽ യോട് ആവശ്യപെട്ടതിനാൽ അതിനും നടപടി സ്വീകരിക്കാൻ ധാരണയായി.നിലവിൽ മഴ ശക്തമായതിനാൽ മഴകുറയുന്നതനുസരിച്ചു തുടർ പ്രവർത്തനങ്ങൾ പൂർത്തീകരിയ്ക്കും.വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ യോഗത്തിന് ആദ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് എം.എ,മജീദ് കഴുങ്ങിൽ,പി.ഡബ്ലിയു.ഡി,വാട്ടർ അതൊരിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







