കൊല്ലം: പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.
ശ്രീലക്ഷ്മി നിലയത്തില്‍ അശ്വതി (35) ആണ് മരിച്ചത്. മകളുമായി സ്കൂളിലേയ്ക്ക് സ്കൂട്ടറില്‍ പോകവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
കുന്നിക്കോട് പ്ലാമൂട്ടില്‍ റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ അശ്വതി റോഡിലേക്കു തെറിച്ചുവീണു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്ന മകള്‍ ദിയയ്ക്ക് സാരമായി പരിക്കേറ്റു. കുട്ടി ഇപ്പോള്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.











