ചങ്ങരംകുളം:ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ നീറ്റ് 2026 പരീക്ഷയിൽ 660 മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച ഭാനവ് എൻ. എസ്.-നെ അനുമോദിച്ചു.ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പൊന്നാനി എം.എൽ.എ. കെ. പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു.അക്കാദമിക് ഡയറക്ടർ യഹിയ പി. ആമയം സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ ഡോ. ലെമിയ കെ. എം. അക്കാദമിക റിപ്പോർട്ട് അവതരിപ്പിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം,നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ മുസ്തഫ ചാലൂ പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, സി.യു.ഇ.ടി.പരീക്ഷയിലൂടെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയ മുഹമ്മദ് സിയാൻ,അന്തർദേശീയ ഒളിമ്പ്യാഡുകളിൽ നേട്ടം കൈവരിച്ച പ്രണവ എൻ. എസ്., ജഹഫിൽ എന്നിവരെയും ആദരിച്ചു. 2026–27 അധ്യയന വർഷത്തെ വിദ്യാർഥി യൂണിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.നവാസ് ഹുദവി നന്ദി പറഞ്ഞു.






