.
കനത്ത മഴയില്‍ ചങ്ങരംകുളത്ത് മതില്‍ ഇടിഞ്ഞ് വീണ് തലനാരിഴക്ക് വലിയ ദുരന്തം ഒഴിവായി.സമീപത്തെ കടയടെ മുന്‍ഭാഗവും നിര്‍ത്തിയിട്ട ഇന്നോവ കാറിന്റെ ഗ്ളാസും തകര്‍ന്നു.ശനിയാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം.കെവിഎം അടക്കാ കമ്പനിയുടെ കൂറ്റന്‍ മതില്‍ കെട്ടാണ് തകര്‍ന്ന് വീണത്.ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ ബസ്റ്റോപ്പിന് സമീപത്താണ് അപകടം.അപകട സമയത്ത് സമീപത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്







