• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

ckmnews by ckmnews
August 1, 2026
in UPDATES
A A
സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്
0
SHARES
430
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഇന്നത്തെ എച്ചഡിസി പരീക്ഷകള്‍ മാറ്റി വെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പി.എസ്.എസി. പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ 3.30 ഇറങ്ങേണ്ട സലാലയില്‍ നിന്നുള്ള സലാം എയര്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടു. മലങ്കര, നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ:

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

Related Posts

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി
UPDATES

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
101
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
44
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
UPDATES

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
66
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
133
ഭൂമി തരംമാറ്റൽ ഈഴുവത്തിരുത്തിയിൽ കെട്ടി കിടക്കുന്ന അപേക്ഷകൾ ഉടനെ തീർപ്പാക്കണം.കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീക്കിന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് നിവേദനം നൽകി.
UPDATES

ഭൂമി തരംമാറ്റൽ ഈഴുവത്തിരുത്തിയിൽ കെട്ടി കിടക്കുന്ന അപേക്ഷകൾ ഉടനെ തീർപ്പാക്കണം.കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീക്കിന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.കെ. അഷറഫ് നിവേദനം നൽകി.

September 22, 2026
54
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ
UPDATES

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ

September 22, 2026
9
Next Post
കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

Recent News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
16
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
20
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
12
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025