എടപ്പാളില്‍ ബൈക്ക് മറിഞ്ഞ് നിലത്ത് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.പൊന്നാനി റോഡിലെ സ്വകാര്യ ബാറിന് മുന്‍വശത്ത് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.സ്കൂട്ടറില്‍ വന്ന യുവാവ് റോഡരികില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.റോഡരികില്‍ പോലീസ് യൂണിഫോമില്‍ നിന്ന നടന്‍ ഷൈന്‍ ഓടി വന്ന് യുവാവിനെ എഴുന്നേല്‍പിക്കുകയും അതേ സ്കൂട്ടറില്‍ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.യുവാവിന് കാര്യമായി പരിക്കുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇരുവരും അപ്പോള്‍ തന്നെ ആശുപത്രി വിട്ടു.ബാറിനകത്താണ് ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.