• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ

ckmnews by ckmnews
July 24, 2026
in UPDATES
A A
പൊന്നാനിയില്‍ 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയിൽ നിന്ന് 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ച് എംഎൽഎ കെപി നൗഷാദലി.രക്ഷിതാക്കൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്ത ക്യാമ്പ് പൊന്നാനി എംഐ എച്ച്‌എസ്‌എസ് സ്‌കൂൾ പ്രിൻസിപ്പൾ നബീൽ തെക്കരകത്ത് മാഷ്,ഇതേ സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനും ഹൈടെക് ഐ.ടി കോർഡിനേറ്ററും കൂടിയായ മുഹമ്മദ് സമീർ എന്നിവരാണ് നയിച്ചത്.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർനിർദ്ദേശങ്ങൾ നൽകിയ ക്യാമ്പിൽ പ്രവേശനം ഉറപ്പുവരുത്താൻ ആവശ്യമായ നടപടിക്രമങ്ങൾ അധ്യാപകർ വിശദീകരിച്ചു നൽകി. മുന്നോട്ടുള്ള ഓരോ കാര്യങ്ങളും വിശദമായി മാനസിലാക്കുന്നതിനും ഫോളോ ചെയ്യുന്നതിനും വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള എംഎൽഎയുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു.

അർഹരായ എല്ലാ വിദ്യാർഥികൾക്കും പരിസര പ്രദേശങ്ങളിൽ തന്നെ സീറ്റ് ലഭ്യമാക്കാനുള്ള ഇടപെടൽ എംഎൽഎ നടത്തുന്നുണ്ടെന്നും നിലവിൽ പൊന്നാനി നിയോജകമണ്ഡലത്തിൽ ലഭ്യമായ 4 സയൻസ് ബാച്ചുകളിലൂടെ 240 കുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്നും നബീൽ മാഷ് വിശദീകരിച്ചു.രക്ഷിതാക്കളും കുട്ടികളും പ്രതീക്ഷിക്കുന്ന സ്‌കൂളിൽ തന്നെ പ്രവേശനം ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും 100 ശതമാനം പേർക്കും അവരവർ ആഗ്രഹിക്കുന്ന ഇടങ്ങളിൽ പ്രവേശനം ലഭിച്ചേക്കില്ല എന്ന വസ്‌തുത എല്ലാവരും ഉൾക്കൊള്ളണമെന്നും എംഎൽഎ അഭ്യർഥിച്ചു.അതേസമയം, തുടർപഠനം ആഗ്രഹിക്കുന്ന ഒരുകുട്ടിക്ക് പോലും അവസരം നഷ്‌ടപ്പെടാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എംഎൽഎ നൗഷാദലി പറഞ്ഞു.

ഒന്നാം സപ്ളിമെന്ററി പ്രവേശന ശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം പാലക്കാട്,മലപ്പുറം, കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ അധികമായി അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫർ പ്രവേശനം ജൂലൈ 25ന് പ്രസിദ്ധീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിലും സ്‌പോർട്‌സ്‌ ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്‌ഫറിന് നാളെമുതൽ https://hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.പ്രവേശനം നേടിയ ജില്ലയ്‌ക്ക് അകത്ത് സ്‌കൂൾ മാറ്റത്തിനോ,കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer” എന്ന ലിങ്കിലൂടെ 2026 ജൂലൈ 25 രാവിലെ 10 മണിമുതൽ 2026 ജൂലൈ 27 ഉച്ചയ്‌ക്ക്‌ 1 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ വിശദീകരിച്ചു.

ബന്ധെപ്പട്ട എല്ലാ വിശദാംശങ്ങളും അഡ്‌മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്. സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫറിന് ശേഷമുള്ള വേക്കൻസിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ളിമെന്ററി അലോട്ട്മെന്റിനായി 2026 ആഗസ്‌റ്റ് 1ന് പ്രസിദ്ധീകരിക്കുന്നതാണെന്ന് സംസ്‌ഥാന അക്കാദമിക് ജോയിന്റ് ഡയറക്‌ടർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ടെന്നും എംഎൽഎ വിശദീകരിച്ചു.

Related Posts

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി
UPDATES

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
29
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
UPDATES

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
154
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
UPDATES

ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

September 7, 2026
203
ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ
UPDATES

ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

September 7, 2026
102
Next Post
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
29
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
154
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025