തവനൂർ:കടകശ്ശേരി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങളുമായി കൂടുതൽ അടുപ്പം പുലർത്തിയും സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകാൻ പുതിയ ഓഫീസ് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങളും മൊമെന്റോകളും വിതരണം ചെയ്യുകയും ചെയ്തു.പരിപാടിക്കിടെ പ്രദേശത്തെ നിരവധി സി.പി.എം.പ്രവർത്തകർ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു.ഇവരെ നേതാക്കൾ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡന്റ് ഷാജി പച്ചേരി,എ.പി.സദാനന്ദൻ, ശിഹാബ് തങ്ങൾ,വി.കെ.ഹരീന്ദ്രൻ, ലത്തീഫ് കൂരട എന്നിവർ സംസാരിച്ചു.കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്ത ചടങ്ങ് ആവേശപൂർണമായ അന്തരീക്ഷത്തിലായിരുന്നു..വി.പി.അഷ്റഫ് സ്വാഗതവും കെ.പി. സൈതലവി നന്ദിയും രേഖപ്പെടുത്തി.






