കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
ചങ്ങരംകുളം:കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ(KHRA)ചങ്ങരംകുളം യൂണിറ്റ് ന്റെ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ വെച്ച് നടന്ന യോഗം ജില്ലാ പ്രസിഡണ്ട് സമദ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ സുരേഷ് പൊന്നാനി,രാജീവ് ഫ്ളവേഴ്സ്,മണി തീരൂര്‍ തുടങ്ങിയ ജില്ലാ സംസ്ഥാന നേതാക്കള്‍ സംസാരിച്ചു.റജീബ് ഫുഡ്സിറ്റി പ്രസിഡണ്ട് ആയും റാഷിദ് ടേസ്റ്റ് ഹബ്ബ് സെക്രട്ടറിയായും
ജംഷാദ് ഉമ്മ ഫുഡ്സ് ട്രഷറർ ആയും ശിഹാബ് ടി എഫ് സി വർക്കിംഗ് പ്രസിഡന്റ് ആയും 2025 -2026 വര്‍ഷത്തേക്ക് പുതിയ കമ്മിറ്റിയും തീരഞ്ഞെടുത്തു