• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

ckmnews by ckmnews
July 21, 2026
in Kerala
A A
പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം
0
SHARES
268
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു ദീപകിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപക് ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.

ബിജുവിന്റെ നേതൃത്വത്തില്‍ ദീപക്കിനെ ഡി അഡിക്ഷന്‍ സെന്ററിലും മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിരുന്നു.ഇതാണ് വൈരാഗ്യത്തിന് കാരണം. പ്രതി ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. ബിജുവിന്റെ ഫോണ്‍, വാഹനത്തിന്റെ കീ എന്നിവ ദീപക്കിന്റെ വീട്ടില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.

ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിൻഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കിച്ചൺ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം പൊലീസ് തള്ളിയിരുന്നു. അത്തരം ഒരു വിവരം ബിജു പൊലീസിന് നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Related Posts

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!
Entertainment

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
145
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
Kerala

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
10
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
31
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Jobs

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
0
വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം
Kerala

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം

October 24, 2026
35
ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ
Kerala

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

October 24, 2026
42
Next Post
പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

Recent News

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! ‘പെരുത്ത് നന്ദി’യുമായി ഡാബ്സി!

October 24, 2026
145
പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

പഞ്ചായത്തിന്‍റെ ഗ്രൗണ്ടില്‍ കാര്‍ ഡ്രിഫ്റ്റിംഗ്, ഗ്രൗണ്ട് തകർന്നു; 57212 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ

October 24, 2026
10
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
31
ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

October 24, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025