• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു

ckmnews by ckmnews
July 21, 2026
in Local News
A A
അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആഗോളവൽക്കരണത്തിന്റെയും കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെയും വളർച്ചയോടെ അറബി ഭാഷയുടെ പ്രാധാന്യം വർധിച്ചുവരുന്നതായും വിദ്യാഭ്യാസം, തൊഴിൽ, വ്യാപാരം, മാധ്യമം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അറബി ഭാഷയ്ക്ക് ഇന്ന് വലിയ സാധ്യതകളാണുള്ളതെന്നും എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ മൊയ്തീൻ അഭിപ്രായപ്പെട്ടു .ഗൾഫ് രാജ്യങ്ങളിലെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അറബി ഭാഷാ വിദഗ്ധർക്ക് ആവശ്യകത വർധിച്ചുവരികയാണ്. വിവർത്തനം, മാധ്യമപ്രവർത്തനം, വിനോദസഞ്ചാരം, അന്താരാഷ്ട്ര വ്യാപാരം, എംബസികൾ എന്നിവിടങ്ങളിലും അറബി ഭാഷാ പരിജ്ഞാനമുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാകുന്നുണ്ട്.

AI സാങ്കേതികവിദ്യയുടെ വളർച്ചയോടെ അറബിക് കണ്ടന്റ് വികസനം, ഭാഷാ ഡാറ്റാ അനോട്ടേഷൻ, മെഷീൻ വിവർത്തനം, ഡിജിറ്റൽ വിദ്യാഭ്യാസ ഉള്ളടക്ക നിർമ്മാണം തുടങ്ങിയ പുതിയ മേഖലകളും തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാർത്ഥികൾ ചെറുപ്രായത്തിൽ തന്നെ അറബി ഭാഷ അഭ്യസിക്കുകയും ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്താൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കുട്ടി ചേർത്തു.

കേരളാ അറബിക് ടീച്ചേർസ് ഫഡറേഷൻ സംസ്ഥാന സമിതി പൊതു വിദ്യാലയങ്ങളിൽ അറബി പഠിക്കുന്ന കുട്ടികൾ ക്കായി സംഘടിപ്പിച്ച അലിഫ് ടാലൻ്റ് ടെസ്റ്റിൻ്റെ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി ജി എൽ പി എസി ൽ വെച്ച് നടന്ന ചടങ്ങിൻ്റെ സമാപനം കാലടി പഞ്ചായത്ത് പ്രസിഡൻ്റ് മുബഷിറ സിറാജ് ഉദ്ഘാടനം നിർച്ചഹിച്ചു. ബ്ലോക്ക് മെമ്പർ ഷാജി മാണൂർ വിജയികൾക്ക് ഉപഹാര വിതരണം നടത്തി.അബ്‌ദു സമദ് കെ,ചിത്ര പി ജി,പി ടി എ പ്രസിഡന്റ്‌ അഭിലാഷ് കെ, അനീസ് കെ എ, നൂർജഹാൻ പി. ഫഹദ് വി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രൈമറി വിഭാഗത്തിൽ സഹദ ( എ എൽ പി എസ് ചിയാനൂർ) ഹവ്വ ഹാദിയ കെ. വി ( ജനത എ. എൽ പി എസ് അലങ്കോട് ) മുഹമ്മദ റിഷാൻ എം.പി (ജി.എൽ പി എസ് മറവഞ്ചേരി) യു. പി വിഭാഗത്തിൽ ഫാത്തിമ സനിയ കെ ( ജി.യു.പി എസ് ഒതളുർ ) ആയിഷ മെഹറിൻ കെ വി (എ യു പി എസ് നെല്ലിശ്ശേരി ) ഫെമിദ (ജി എച്ച് എസ് എസ് കോക്കൂർ ) തഹാനി താഹിർ (സി പി എൻ യു പി എസ് വട്ടം കുളം ) ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ലുബൈബ് (ജി.എച്ച്.എസ്.എസ് കാടഞ്ചേരി), മുഹമ്മദ് മിർഷാബ് കെ എഫ്( എം വി എം വളയംകുളം)
ആയിഷ മെഹ്ന വി കെ ( മോഡേൺ എച്ച്എസ്എസ് പോട്ടൂർ)
ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ദിന കെ പി ( മോഡേൺ പോട്ടൂർ), ആയിഷ മിൻഹ കെ വി ( പി സി എൻ എച്ച് എസ് എസ് മൂക്കുതല), ഫാത്തിമ ഹിബ കെ പി (ദാറുൽ ഹിദായ എടപ്പാൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കെ. എ. ടി എഫ് എടപ്പാൾ ഉപജില്ലാ സമിതി നേതാക്കളായ നബീൽ, ഫൈസൽ സി വി , ഉബൈദ് വി , അബ്ദുൽ ജലീൽ പി,മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷരീഫ് സി കെ, ബിന്ദു ടീച്ചർ, സറീന വി.വി, രതി ടീച്ചർ, സുഹറ ടീച്ചർ,മുഹമ്മദ് അഷ്‌റഫ്, ഫൗസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി

Related Posts

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
58
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
428
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു
Local News

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
122
എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി
Local News

എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി

September 5, 2026
79
കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
Kerala

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
109
ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു
Local News

ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

September 4, 2026
187
Next Post
ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പോലീസ് സ്‌ക്വാഡ് വേണം -ഹൈക്കോടതി

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
2
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
6
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
2
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025