കുന്നംകുളം: കക്കാട് പള്ളിപ്പെരുന്നാൾ കാണാനെത്തിയ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ 3 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പോർക്കുളം സ്വദേശികളായ 22 വയസ്സുള്ള ആദർശ് 20 വയസ്സുള്ള അഭിനവ് 21 വയസ്സുള്ള അഭിജിത്ത് എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.നവംബർ 9 നായിരുന്നു കേസിനസ്പദമായ സംഭവം. കക്കാട് പള്ളി പെരുന്നാൾ കാണാനെത്തിയ യുവാക്കൾ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും പ്രതികൾ യുവാക്കളെ ഹെൽമറ്റ് കൊണ്ടും കൈകൊണ്ടും ആക്രമിച്ച ഗുരുതരമായി ആക്രമിച്ച പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.മർദ്ദനത്തിൽ കാണിപ്പയ്യൂർ സ്വദേശികളായ സൗരവ്, അരുൺ,അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് 5 പേർക്കെതിരെ കേസെടുത്ത പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.