ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ എല്ലാ വിദ്യാർത്ഥികളും പഠന നേട്ടങ്ങൾ കൈവരിക്കുന്നു എന്നുറപ്പാക്കാനുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ വിജയസ്പർശം ,പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൻ
ഫാത്തിമ ലത്തീഫ് അധ്യക്ഷത വഹിച്ചു.മൊഡ്യൂൾ വിതരണം
വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപ്പറമ്പ് നിർവ്വഹിച്ചു.ആസൂത്രണ സമിതി അംഗം അടാട്ട് വാസുദേവൻ പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഷ്‌ഹർ പെരുമുക്ക്, എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.മൊയ്തീൻ,ഷാനവാസ് വട്ടത്തൂർ,കെ. രമാദേവി,ശാരിക മുരളീധരൻ,എൻ.എസ്.ബീനമോൾ,പി.ജി. ബിന്ദു എന്നിവർ പ്രസംഗിച്ചു.






