ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥി പാർലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ചുമതലയേൽക്കൽ ചടങ്ങും (Investiture Ceremony) ലീഡർഷിപ്പ് ബാഡ്ജ് വിതരണവും പ്രൗഢഗംഭീരമായി നടന്നു.
വിദ്യാർത്ഥികളിൽ നേതൃപാടവവും ഉത്തരവാദിത്തബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ പോലീസ് ഓഫീസർ ഫൈസൽ കോറോത്ത് മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ലീഡർമാർക്കും വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾക്കും ചടങ്ങിൽ വെച്ച് ബാഡ്ജുകളും സാഷെയും അണിയിച്ചു നൽകി. ഇതോടൊപ്പം സ്കൂളിലെ വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരും തങ്ങളുടെ ഔദ്യോഗിക ബാഡ്ജുകൾ ഏറ്റുവാങ്ങി.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ നാലകത്ത് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ മാനേജ്‌മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ, വൈസ് ചെയർമാൻ ഹനീഫ് കെ.വി., ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, സെക്രട്ടറി അബ്ദുൽ റഹ്‌മാൻ മുണ്ടാറയിൽ,സി.സി.എ കൺവീനർ അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ, എക്സിക്യൂട്ടീവ് മെമ്പർ അബു ഏനിക്കുട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈസ് പ്രിൻസിപ്പൽ ലിഷ എം. വി., അഡ്മിനിസ്ട്രേറ്റർ ഡോ. ഹരിദയാൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ധ്യാൻ ദേവ് അവതരിപ്പിച്ച യോഗ പ്രകടനം ഏറെ ശ്രദ്ധേയമായി.പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത വിദ്യാർത്ഥി പ്രതിനിധികളെ അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റും അഭിനന്ദിച്ചു.






