ചങ്ങരംകുളം: പ്രദേശത്ത് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായതിനെ തുടർന്ന് ആലങ്കോട് ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി. കർഷകർക്കും ജനങ്ങൾക്കും ഒരുപോലെ ദുരിതമായി മാറിയ ഒച്ച് ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് സംഘം മൂന്നാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ എത്തിയത്.
പ്രശ്നത്തിന് അടിയന്തിര പ്രാധാന്യത്തോടെ ശാശ്വത പരിഹാരം കാണാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് സന്ദർശനത്തിന് ശേഷം അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, വാർഡ് മെമ്പർ സത്യൻ, ഷെരീഫ് ആണ്ടനാതത്, അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.









