• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രിയദര്‍ശിനി പദ്ധതി തുടങ്ങി ഒരു മാസം; സ്വകാര്യബസുകൾക്ക് തിരിച്ചടി, KSRTC-ക്കും പ്രതിസന്ധി

ckmnews by ckmnews
July 15, 2026
in Kerala
A A
പ്രിയദര്‍ശിനി പദ്ധതി തുടങ്ങി ഒരു മാസം; സ്വകാര്യബസുകൾക്ക് തിരിച്ചടി, KSRTC-ക്കും പ്രതിസന്ധി
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഒരുമാസം പിന്നിട്ട് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി. വൻ സ്വീകാര്യതയാണ് വനിതായാത്രക്കാർക്കിടയിൽ പദ്ധതിക്കുള്ളത്. ഒരു മാസംകൊണ്ട് ഏകദേശം 95 കോടി രൂപയുടെ സൗജന്യ യാത്രയാണ് പൂർത്തിയായത്. മൂന്ന് കോടി സ്ത്രീകൾ സൗജന്യമായി യാത്രചെയ്തു.പ്രതിദിനം ശരാശരി 11-12 ലക്ഷം സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിൽ സൗജന്യമായി യാത്ര ചെയ്യുന്നുണ്ട്. 3125 ഓർഡിനറി ബസ്സുകളാണ് സൗജന്യയാത്രയ്ക്കായി സർവീസ് നടത്തുന്നത്. സ്ത്രീ യാത്രക്കാരിൽ 40 ശതമാനംവരെ വർധനവുണ്ടായിട്ടുണ്ടെന്നും കെഎസ്ആർടിസിയുടെ കണക്കുകൾ പറുന്നു.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. സൗജന്യയാത്രയ്ക്ക് സർക്കാർ നൽകുന്ന സഹായധനം വൈകുന്നതാണ് കാരണം. ഇതുവരെ 100 കോടി മാത്രമാണ് ലഭിച്ചത്. ഇതിൽ 50 കോടി നിലവിലുള്ള ധനസഹായമാണ്. ഒരുമാസത്തിനിടെ ഏകദേശം 95 കോടിയുടെ സൗജന്യയാത്രയാണ് അനുവദിച്ചത്.

ധനസഹായം വൈകുന്ന സാഹചര്യത്തിൽ പൊതുമേഖലാ ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുക്കാനുള്ള സാധ്യത കെ.എസ്.ആർ.ടി.സി. തേടിയിട്ടുണ്ട്. എസ്.ബി.ഐ. കൺസോർഷ്യത്തിൽനിന്നുള്ള 50 കോടിയുടെ പ്രതിമാസ ഓവർഡ്രാഫ്റ്റ് പരിധി ഉയർത്തിക്കിട്ടാത്ത സാഹചര്യത്തിലാണിത്. സൗജന്യയാത്രയിൽ ദിവസം മൂന്നരക്കോടിയുടെ വരുമാനനഷ്ടമാണ് കണക്കാക്കുന്നത്.സ്വകാര്യബസ് വ്യവസായം വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മുതലാളിമാരും തൊഴിലാളികളും ഒരുപോലെ ആശങ്കയിലാണ്. മറ്റു ജോലിയെപ്പോലെ പണികഴിഞ്ഞ് മുതലാളിയിൽനിന്ന് ശമ്പളം വാങ്ങുന്ന രീതിയല്ല ബസുകളിലുള്ളത്. ബസ് ഓട്ടം അവസാനിപ്പിക്കുമ്പോൾ, ഡീസലിന്റേതടക്കം മറ്റു ചെലവുകളും സ്വന്തം കൂലിയും കഴിഞ്ഞ് ബാക്കി പണം മുതലാളിക്ക് അങ്ങോട്ടുകൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇന്നത്തെ സ്ഥിതിയിൽ അങ്ങോട്ടുകൊടുക്കാൻ ഒന്നും ഇല്ലാതായെന്നും അതുകൊണ്ട് തങ്ങളുടെ കൂലിയിൽ കുറവുവരുത്തിക്കൊണ്ടാണ് ഇപ്പോൾ മുതലാളിക്ക് പണം കൊടുക്കുന്നതെന്നും ബസ് ജീവനക്കാർ പറയുന്നു. ഇങ്ങനെ ദിവസം 1200 മുതൽ കൂലിയുള്ളവർ അത് 900-800 ആക്കിയാണ് കുറച്ചത്.

സംസ്ഥാനത്തെ പകുതിയോളം സ്വകാര്യബസുകൾക്ക് പ്രിയദർശിനി പദ്ധതി തിരിച്ചടിയായിട്ടുണ്ട്. യാത്രക്കാരുടെ വരുമാനത്തിന് പുറമേ ബസ്സുകളിൽ പരസ്യം പതിച്ചുകൊണ്ട് വരുമാനം നേടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ബസ്സിന് അകത്തും പുറത്തും പരസ്യം പതിക്കാം. എന്നാൽ, പരസ്യംകൊണ്ട് ക്ഷീണം നികത്താൻ കഴിയില്ലെന്നാണ് സ്വകാര്യ ബസ്സുടമകളുടെ നിലപാട്.

പ്രിയദർശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ രൂപവത്കരിച്ചിട്ടുണ്ട്. റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ. സ്വകാര്യ ബസുകൾക്ക് ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നൽകുമെന്നും സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപവത്കരിക്കുമെന്നും ബസ് ഉടമകളുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി സി.പി. ജോൺ അറിയിച്ചിരുന്നു.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
187
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
22
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
441
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
223
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
86
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
99
Next Post
ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി തലവേദനയാകില്ല; പുതിയ മാറ്റങ്ങളുമായി റെയിൽവെ

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഇനി തലവേദനയാകില്ല; പുതിയ മാറ്റങ്ങളുമായി റെയിൽവെ

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
51
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
51
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
125
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025