പൊന്നാനി : മുൻ മന്ത്രിയും സിപിഐ എമ്മിൻ്റെ സമുന്നത നേതാവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ മകൻ ഇ കെ ഖലീലിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം പൊന്നാനി ഏരിയകമ്മിറ്റി അംഗവുമായിരുന്നു.സിപിഐ എം പൊന്നാനി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഇ കെ സെൻ്ററിൽ നടന്ന അനുശോചന യോഗത്തിൽ പി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ടി എം സിദ്ധീഖ്, സി പി മുഹമ്മദ് കുഞ്ഞി,അഡ്വ. ഇ സിന്ധു, കെ എം മുഹമ്മദ് കാസിം കോയ, കെ കെ ബാബു, അബ്ദുൽ ലത്തീഫ്,കുഞ്ഞിമുഹമ്മദ് കടവനാട്, പി ഇന്ദിര, അഡ്വ.എം കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.ശിവദാസ് ആറ്റുപുറം സ്വാഗതവും അഡ്വ. എ ഷിനോജ് നന്ദിയും പറഞ്ഞു.







