പാലക്കാട്: സാമൂഹിക സേവന രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പാലക്കാട് സ്വദേശിനിയായ സഫില ടി. കെ.യ്ക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (NHRF) ഡോ. ബി.ആർ. അംബേദ്കർ അവാർഡ് സമ്മാനിച്ചു.തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങ് എം.ആർ. ബൈജു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ജി. എസ്. മുഖ്യാതിഥിയായി.നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡന്റ് എം.കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സാമൂഹിക സേവന രംഗത്ത് സഫില ടി. കെ. നടത്തിയ നിസ്വാർത്ഥ സേവനവും സാമൂഹിക പ്രതിബദ്ധതയും സമൂഹത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് “Best Social Worker Award” വിഭാഗത്തിൽ ഡോ. ബി.ആർ.അംബേദ്കർ അവാർഡിന് സഫില യെ തെരഞ്ഞെടുത്തത്.വേദനയും മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരെ കേൾക്കാനും ചേർത്ത് പിടിക്കാനും സഫില കാണിക്കുന്ന മഹാമനസ്കത അഭിനന്ദനാർഹമാണ്







