• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

ckmnews by ckmnews
July 8, 2026
in UPDATES
A A
കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്

കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി കളക്ടര്‍, ഡി.ഐ.ജി, എസ്.പി, റവന്യൂ ഉദ്യോഗസ്ഥര്‍, ആശുപത്രി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്

സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് കള്ളാടി ദുരന്തബാധിത പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിലില്‍ മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എമ്പാം ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും

ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ ദോദ്‌റായ്, ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാന്‍ പാല്‍ എന്നിവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നലെ വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയില്‍ കഴിയുന്ന മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിലവില്‍ 41 കുടുംബങ്ങളിലായി 140 പേരാണ് മേപ്പാടി പോളിടെക്‌നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കും

Related Posts

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു
UPDATES

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
167
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി
UPDATES

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
42
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി
UPDATES

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
551
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം
UPDATES

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
176
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും
UPDATES

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
316
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു
UPDATES

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
134
Next Post
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Recent News

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

October 9, 2026
167
100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി; ‘ജനസ്പർശം’ ഫയൽ അദാലത്ത് അടുത്ത ലക്ഷ്യം: മുഖ്യമന്ത്രി

October 9, 2026
42
മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

മൂക്കുതല ചേലക്കടവ് കാട്ടിലത്തുവളപ്പിൽ അലിയുടെ ഭാര്യ നഫീസ നിര്യാതയായി

October 9, 2026
551
ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
176
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025