• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

cntv team by cntv team
June 25, 2026
in Business
A A
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്
0
SHARES
429
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്. തുടർച്ചയായുള്ള ഇടിവോടെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവിലയെത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 255 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,845 രൂപയും, ഒരു പവൻ സ്വർണത്തിന് 2040 രൂപ കുറഞ്ഞ് 1,02,760 രൂപയിലേക്കും വില എത്തി.

വിവാഹ ആവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തായാണ് സ്വർണവിപണിയില്‍ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായും വന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിവസം രണ്ട് തവണയായി വില കുറയുന്നുണ്ട്. ഇന്നലെ രാവിലെ 1,05,840 രൂപയായിരുന്നു പവന്‍റെ വിലയെങ്കില്‍ വൈകുന്നേരത്തോടെ അത് 1,04,800 രൂപയായി. ഇവിടെ നിന്നാണ് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞിരിക്കുന്നത്.

24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 278 രൂപ കുറഞ്ഞ് 14,013 രൂപയും, 18 കാരറ്റ് സ്വർണത്തിന് 208 രൂപ കുറഞ്ഞ് 10,510 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.ഈ വർഷത്തെയും ഈ മാസത്തെയും ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവിലയിൽ ഇപ്പോൾ വൻ ഇടിവാണ് പ്രകടമാകുന്നത്. ജൂൺ 1, 2, 3 തീയതികളിൽ രേഖപ്പെടുത്തിയ പവന് 1,14,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അതായത്, വെറും മൂന്നാഴ്ചത്തെ വ്യത്യാസത്തിൽ മാത്രം ഒരു പവൻ സ്വർണത്തിന്മേൽ 11,800 രൂപയുടെ വൻ കുറവാണ് ഉണ്ടായിരിക്കുന്നത. ഈ വർഷത്തെ ഉയർന്ന നിരക്കായ ജനുവരി 29 ലെ 1,31,160 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് 28,400 രൂപയുടെ ഇടിവാണ്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ ഈ വിലക്കുറവിന് പ്രധാന കാരണം. ആഗോളതലത്തിൽ യുഎസ് ഡോളർ ശക്തപ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച നയങ്ങളും കാരണം നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി ഡോളറിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് ആഗോള വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയാൻ ഇടയാക്കി.ഇതിനൊപ്പം ഇന്ത്യൻ രൂപ ഡോളറിനെതിരെ കരുത്ത് വീണ്ടെടുത്തതും കേരളത്തിലെ വിലയിടിവിന് വേഗത കൂട്ടി. എങ്കിലും രാജ്യാന്തര സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് വരും ദിവസങ്ങളിലും വിപണിയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത. നിലവിലെ ഈ കുറഞ്ഞ നിരക്കിൽ 5% പണിക്കൂലിയും 3% ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1,11,135 രൂപയോളം ചിലവ് വരും.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
93
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
138
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
89
ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില
Business

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
231
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
89
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
110
Next Post
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
178
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
115
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
86
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025