കുന്നംകുളം:ഗുരുവായൂർ ക്ഷേത്രത്തില്‍ പത്തു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവരെ പ്രാദേശിക നിവാസികളായി പരിഗണിച്ചു നടത്തി വരുന്ന പ്രേത്യേക ദർശനം സൗകര്യം ദൂരപരിധി പത്തു കിലോമീറ്റർ എന്നുള്ളത് ഭേദഗതി ചെയ്ത് മിനിമം അൻപതു കിലോമീറ്റർ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം മാതൃ സമിതി അംഗങ്ങൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥിന് നിവേദനം നൽകി.അൻപതു കിലോമീറ്റർ ആയി വർധിപ്പിച്ചാൽ ഈ പ്രാദേശിക വാസികൾ എന്ന പരിധി യിൽ തൊട്ടടുത്ത പ്രേദേശങ്ങളിലെ കൂടുതൽ ഭക്തജനങ്ങൾക്ക് ഇതിന്റെ ഗുണം കിട്ടുമെന്ന് കമ്മിറ്റി അംഗങ്ങൾ ചെയര്‍മാനെ ബോധ്യ പെടുത്തി.ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ദേവസ്വം ചെയർമാൻ ഉറപ്പ് നൽകി. മാതൃ സമിതി പ്രസിഡണ്ട് മിനി ഗോപിനാഥ്,സെക്രട്ടറി സരസ്വതി ടീച്ചർ,,മേൽശാന്തി പിഎം മനോജ് എംബ്രാന്തിരി,കെഎം പരമേശ്വരൻ നമ്പൂതിരി,ടിപി കുമാരൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്










