• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

ckmnews by ckmnews
June 23, 2026
in UPDATES
A A
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തു കണ്ടനകത്തെ ആസ്ഥാനമന്ദിരത്തിൽ പ്രവർത്തിക്കുന്ന കലകൾക്ക് മാത്രമായുള്ള റഫറൻസ് ലൈബ്രറി,അന്തരിച്ച പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു.പഞ്ചവാദ്യകുലപതി ശ്രീ കരിയന്നൂർ നാരായണൻ നമ്പൂതിരിയാണ് ഗംഗാധരൻ നായർ സ്മാരക ഗ്രൻഥശാല എന്ന് പേരെഴുതിയ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പുനർനാമകരണം നടത്തിയത്. പള്ളിപ്പാന എന്ന അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപത്തിലെ ശേഷിക്കുന്ന കലാകാരന്മാരിൽ പ്രമുഖനുമായിരുന്നു, ഇക്കഴിഞ്ഞ ജൂൺ 18ന് അന്തരിച്ച പാനയാശാൻ ആലങ്കോട് ഗംഗാധരൻ നായർ.

സോപാനം സഭാമണ്ഡപത്തിൽ പാനയാശാൻ ഗംഗാധരൻ നായരുടെ ചിത്രത്തിൽ വിശിഷ്ടാതിഥികളും സോപാനം കലാ കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് ഒരു മിനിറ്റ് ഗംഗാധരൻ ആശാനെ അനുസ്മരിച്ചു മൗനപ്രാർത്ഥന നടന്നു. സോപാനം സ്‌കൂളിന്റെ വായനാ വാരാചരണ പരിപാടിയും തുടർന്ന് നടന്നു. അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ അടാട്ട് വാസുദേവൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

വായനാവാരാചരണത്തിന്റെ ഭാഗമായി ‘വായിച്ചറിവും വാദ്യകലാമികവും’ എന്ന വിഷയത്തിൽ മുഖാമുഖം പരിപാടി നടന്നു. പഞ്ചവാദ്യ കുലപതി കരിയന്നൂർ നാരായണൻ നമ്പൂതിരിയും അയ്യപ്പൻ തിയാട്ട് കലാകാരനും ആർട്ട് ജേണലിസ്റ്റുമായ ശ്രീവത്സൻ തിയ്യാടിയും പങ്കെടുത്ത മുഖാമുഖത്തിൽ പഞ്ചവാദ്യത്തിലെ വാദ്യക്രമങ്ങളുടെ സവിശേഷതകളും പുതിയ മാറ്റങ്ങളുമൊക്കെ ചർച്ചാവിഷയമായി. സോപാനം സ്‌കൂളിന്റെ കലകൾക്കായുള്ള റഫറൻസ് ലൈബ്രറിയിലേക്ക് ഈ ചടങ്ങിൽ വെച്ച് നിരവധി പേര് കലാപുസ്തകങ്ങൾ സംഭാവന ചെയ്തു. മൂന്ന് വർഷം കൊണ്ട് കേരളത്തിലെ മികച്ച കലാ റഫറൻസ് ഗ്രൻഥശാലയായി മാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ലൈബ്രറി.

കാലടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ കെ.ജി. ബാബു അധ്യക്ഷനായ ചടങ്ങിൽ പഞ്ചവാദ്യകുലപതി കരിയന്നൂർ നാരായണൻ നമ്പൂതിരി, സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ ഡോ. സി.എം. നീലകണ്ഠൻ, അയ്യപ്പൻ തിയാട്ട് കലാകാരനും ആർട്ട് ജേണലിസ്റ്റുമായ ശ്രീ ശ്രീവത്സൻ തിയ്യാടി, എന്നിവർ വിശേഷാതിഥികളായി പങ്കെടുത്തു. സാമൂഹ്യപ്രവർത്തകനും സോപാനം സംഘാടകനായ ടി.പി. മോഹനൻ, സോപാനം സ്‌കൂളിന്റെ ഗുരുനാഥനായ ഭാസ്കരൻ കണ്ടനകം എന്നിവർ ഗംഗാധരൻ ആശാനെ അനുസ്മരിച്ചു സംസാരിച്ചു. സോപാനം ഗുരുനാഥന്മാരായ മുരളി കണ്ടനകം, ജയൻ വെള്ളാളൂർ, സോപാനം സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സബിത സുധീഷ്, പ്രവർത്തകസമിതി അംഗങ്ങളായ ഡോ. പാർവതി ദേവി, അജിത ടീച്ചർ, എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങിൽ സോപാനം പ്രവർത്തകസമിതി അംഗം രമണി ടീച്ചർ സ്വാഗതം ആശംസിച്ചു. സോപാനം പ്രവർത്തകസമിതി അംഗം നാരായണൻ മുല്ലപ്പിള്ളി നന്ദിപ്രസംഗം നടത്തി.

Related Posts

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍
UPDATES

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
3
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
UPDATES

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി
UPDATES

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
5
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു
UPDATES

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
4
അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി
UPDATES

അന്തേവാസികൾക്ക് അത്ത പൂക്കളമൊരുക്കാൻ ഇത്തവണയും പൂക്കളുമായി നാട്ടുനന്മ തവനൂരിലെത്തി

August 15, 2026
2
80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു
UPDATES

80-ാമത് സ്വാതന്ത്ര്യദിനം പി സി ഡബ്യു എഫ് ആഘോഷിച്ചു

August 15, 2026
3
Next Post
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
3
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
3
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
5
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025