എടപ്പാള്‍:വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ “യോഗ” ദിനാചരണവും പരിശീലനവും കുളങ്കര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എൻ. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സതി സുകുമാരൻ , സുനിത വിനോദ്,ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ ,സതീഷ് അയ്യാപ്പിൽ , പി.ശ്രീഷ്മ, കെ.എ. അനീഷ്, റഹീം അലിയാർ, വിനീത വിനോദ്, എന്നിവർ സംസാരിച്ചു.യോഗാചാര്യ എം.ചന്ദ്രിക, സുനിത വിനോദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ജനപ്രതിനിധികൾ,ആരോഗ്യ പ്രവർത്തകർ ,ആശ പ്രവർത്തകർ ,സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.







