ചങ്ങരംകുളം:മലപ്പുറം ജില്ല യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ മെഡ ൽ നേടി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം നേടിയിരിക്കുകയാണ് കോക്കൂരിൽ നിന്ന് നാല് വനിതകൾ.45/55 കാറ്റഗറിയിൽ സീനത്ത് ക്കോക്കൂര്‍ 3 ഗോൾഡ് മെഡലും 35/45 കാറ്റഗറിയിൽ ഫബിത എംഎ മൂന്ന് സിൽവർ മെഡലും 35/45 കാറ്റഗറിയിൽ
സെറീന എകെ ബ്രൗണ്‍ മെഡലും 28/35 കാറ്റഗറിയിൽ
റൈഹാന കെവി ഒരു ബ്രൗണ്‍ മെഡലും ഒരു സില്‍വര്‍ മെഡലും നേടി. മൂന്ന് ഇനങ്ങളിലായാണ് ഇവര്‍ മത്സരിച്ചത്.മഞ്ചേരി ചിന്മയ സ്കൂളിൽ വെച്ചായിരുന്നു ജില്ലാ ചാമ്പ്യൻഷിപ്പ്.ജൂലൈ 11ന് ആലപുഴ ചിൻമയ സ്കൂളിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇവർ പങ്കെടുക്കും.







