എരമംഗലം:വായനാ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഷൻസ മറിയം.എരമംഗലം യു.എം.എം.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷൻസ. സ്കൂളിൽ നടന്ന വായനാ ദിന ചടങ്ങിൽ വെച്ച് പി.ടി.എ. അധ്യക്ഷൻ പ്രഗിലേഷ് ശോഭക്ക് പുസ്തകങ്ങൾ കൈമാറി. കൂടാതെ സ്കൂൾ ലൈബ്രറിയിലേക്ക് പി.ടി.എ. അംഗങ്ങൾ സ്വരൂപിച്ച പുസ്കങ്ങൾ പി.ടി.എ പ്രധാന അധ്യാപകൻ ലിജോ ടി ജോബിന് കൈമാറി. നീതു രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് മെജോ മാസ്റ്റർ നന്ദി അറിയിച്ചു.അധ്യാപകരായ നസീറ, ജയ നാരായണൻ , ഡിറ്റോ , തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.ഷാജി ചപ്പയിൽ ഫാത്തിമ്മ ടീച്ചർ ദമ്പതികളുടെ മകളാണ് ഷൻസ.






